2018 സുസുക്കി ജിംനി . ഇന്ത്യ ലോഞ്ചും വൈകില്ല
ഓഫ്‌റോഡിന്റെ നിത്യ ഹരിത നായികയായ ജിപ്‌സിയുടെ പിൻഗാമി ജിമ്‌നി. ജിപ്‌സിയുടെ ഒരിക്കലും മങ്ങാത്ത ഡിസൈൻ ഇഷ്ടപെട്ടവർക്ക് ഈ പുതിയ ലുക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും . ലൈറ്റ് വെയിറ്റ് ഓഫ്‌റോഡ്ർ എന്നതിൽ ഉപരി സുഖകരമായ യാത്രയ്ക്ക് വേണ്ട സസ്പെന്ഷൻ , പുതിയ ഇന്റീരിയർ , ഫ്രൻഡ് ഫേസിങ് സീറ്റ് , നാവിഗേഷൻ സിസ്റ്റം , എയർ ബാഗ്, എന്നിങ്ങനെ കാലികമായ മാറ്റങ്ങൾ വന്നിരിക്കുന്നു. ജിംനിയുടെ രണ്ടാം തലമുറ ആയിരുന്നു നമ്മുടെ ജിപ്സി . ഇപ്പോൾ ഇറങ്ങുന്നത് നാലാം തലമുറ ജിംനി. ബോക്സി ഡിസൈൻ മെർക് G Wagon നു സമാനം . വലിയ വീൽ ആർച്ചും , ബമ്പറും, ഗ്രില്ലും ഒക്കെ മാച്ചോ ലുക്ക് നൽകുന്നു . 660 cc ടർബോ പെട്രോൾ, 1.5 cc പെട്രോൾ, എന്നിവയിൽ 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടമാറ്റിക് എന്നിങ്ങനെയാവും ഓപ്ഷൻസ്. സുസുക്കി Allgrip Pro 4 X 4 സിസ്റ്റം ആണിതിൽ . ഇന്ത്യ ലോഞ്ച് 2019 ജൂണോടെ, വില 8 ലക്ഷത്തോളം. രണ്ട് മോഡലിൽ ഇറങ്ങും , ജിംനി , ജിംനി സിയേറ . ജിംനി പഴയ ലുക്ക് ആണെങ്കിൽ സിയേറ മാസ്ക്കുലാർ ആണ് . രണ്ടാമത്തേതാകും ഇന്ത്യയിൽ
Suzuki Jimny Sierra Interior
Suzuki Jimny Sierra Chassis