14 ലക്ഷത്തിന് ഒരു മെഴ്‌സിഡസ് ഓഫ്‌റോഡ്ർ – പുതിയ ഫോഴ്സ് ഗൂർഖ എക്സ്ട്രീം – Gurkha Xtreme
മുൻഗാമിയുടെ 80 bhp പേരുദോഷം മാറ്റാൻ 140 bhp യും 320nm ടോർക്കും. ലക്ഷ്യം മഹിന്ദ്ര ഥാറിനെ
ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഫോഴ്സ് മോട്ടോർസ് മുഖ്യ എതിരാളി ഥാറിനെ നേരിടാൻ ഫോഴ്‌സിന്റെ പുതിയ പടകുതിര. മെഴ്‌സിഡീസുമായുള്ള പഴയ സഹകരണം വീണ്ടെടുത്ത് ആണ് കളി . Mercedes-Benz OM611 എന്ന 2200 സിസി ഡീസൽ എൻജിനാണ് പുതിയ തുറുപ്പ് ചീട്ട്. ഈ നാലു സിലിണ്ടർ ടർബോ ഡീസൽ , 140 bhpയും 320 nm ടോർക്കും നൽകി ഇതിനെ എക്സ്ട്രീം ആക്കും. ഇതിനൊപ്പം Mercedes-Benz G32 ഗിയർ ബോക്സും, ഡ്യൂവൽ മാസ് ഫ്ലൈവീൽ ക്ലച്ച്ചും, ഈ കൂടിയ പവറിനെ അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കും .
ഗൂർഖ എക്സ്പ്ളോററിന്റെ 3 ഡോർ ഷോർട് വീൽ ബേസ് ഡിസൈൻ ആണ് എക്സ്ട്രീം നു. അതിലെ 4 x 4 യൂണിറ്റും, മുൻ പിൻ ഡിഫറെൻറ്ഷ്യൽ ലോക്കിക്കും ഉണ്ട്.ഒപ്പം വെള്ളത്തിൽ നീന്താൻ ഫാക്ടറി ഫിറ്റഡ് സ്‌നോർക്കലും വീതി കൂടിയ ആക്സിൽ നൽകുന്ന വൈഡ് ട്രാക്ക് ടെർണിങ് റേഡിയസ് കുറയ്ക്കുന്നു. മൾട്ടി ലിങ്ക് സസ്പെൻഷൻ യാത്ര സുഖം കൂടും.
ഈ മോഡലോട് കൂടി ഫോഴ്സ് പഴികേട്ടിരുന്ന കുറഞ്ഞ ഗുണ നിലവാരത്തിനും, സർവീസ് സപ്പോർട്ടിനും മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം
കടപ്പാട് ഓട്ടോകാർ