വണ്ടി ഭ്രാന്തന്മാർക്കു എങ്ങനെ കാർ ഡിസൈനർമാരാകാം. കാറിന്റെ വശ്യതയും, സ് യു വി യുടെ ഗാംഭീര്യവും ഇനി നിങ്ങളുടെ കൈകളിലൂടെ
വൻകിട വാഹന നിർമാതാക്കൾ ഇന്ത്യയിൽ ചുവടുറപ്പിച്ചപ്പോൾ, ഇവിടെ നിന്ന് ലഭിക്കാതെ പോകുന്ന ഒരു സാങ്കേതിക പരിജ്ഞാനം ആണ് ഓട്ടമൊബൈൽ ഡിസൈനിങ്. കാരണം ഈ കോഴ്സ് നൽകുന്ന സ്ഥാപനങ്ങൾ വളരെ വിരളവും, പ്രവേശനം വളരെ കഠിനവും, ജോലി സാധ്യത കുറവും എന്നതാണ്. എന്നാൽ നമ്മുടെ യുവതലമുറയുടെ ക്രിയാത്മകത ഇന്ന് അന്താരാഷ്‌ട്ര നിലവാരത്തിൽ ഉള്ളത് തന്നെയാണ്. വാഹനങ്ങളോട് പ്രിയമുള്ള, നല്ല കലാവാസന ഉള്ളവർക്ക് കാർ ഡിസൈൻ മേഖലയിലേക്ക് ഏങ്ങനെ ചുവടു വെക്കാം എന്ന് നോക്കാം.
ഇതോക്കെ പഠിച്ചു എന്താകാം ?? Digital Sculptors , Digital Designers, 3D Modeler, Clay Sculptor എന്നിങ്ങനെ പല സാദ്ധ്യതകൾ.
റെനോ ഡിസൈൻ അക്കാഡമി, മെഴ്‌സിഡീസ് ഡിസൈൻ സെന്റർ, നിസ്സാൻ ഡിജിറ്റൽ ഹബ്, പിന്നെ നമ്മുടെ സ്വന്തം മാരുതി, ടാറ്റാ ഒക്കെ ഉള്ളപ്പോൾ ഇനിയും സംശയിക്കണോ ??
രണ്ട് രീതിയിൽ ഇവിടേക്ക് എത്താം . പ്ലസ് ടു വിന് ശേഷമോ അല്ലെങ്കിൽ ഡിഗ്രി പൂർത്തീകരിച്ചിട്ടു.
പ്ലസ് 2 കഴിഞ്ഞവർക്ക് പോകാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹമ്മദാബാദ്, വിജയവാഡ, കുരുക്ഷേത്ര അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ IIT മുംബൈ എന്നിവയാണ് പ്രധാനം. രണ്ടിനും അഭിരുചി പരീക്ഷയുണ്ട്. കാലാവസാനയാണ് പ്രധാനമായും നോക്കുന്നത്. DAT / CEED എന്നീ അഭിരുചി പരീക്ഷകൾ കടക്കണം ഇവിടേക്ക് . http://admissions.nid.edu/, http://www.ceed.iitb.ac.in/2018/ എന്നിവ സന്ദർശിക്കുക . സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ അപ്ലിക്കേഷൻ സ്വീകരിച്ചു തുടങ്ങും. ഇവിടെ പ്രോഡക്റ്റ് ഡിസൈൻ , ട്രാൻസ്‌പോർട്ടേഷൻ ഡിസൈൻ എന്നിവയാണ് ചെയ്യേണ്ട കോഴ്സുകൾ. കോമേഴ്‌സ് ഉൾപ്പെടെ ഏതു വിഷയക്കാർക്കും ഇതിന് അപ്ലൈ ചെയ്യാം എന്നതാണ് പ്രേത്യേകത . ഡിഗ്രിക്കു ശേഷമെങ്കിൽ മാസ്റ്റേഴ്സ് കോഴ്സിന് അപ്ലൈ ചെയ്യാം.
എഞ്ചിനീയറിംഗ് ഡിഗ്രി മെക്കാനിക്കലിലോ, ആർക്കിടെക്ചറിലോ പൂർത്തീകരിച്ചു എങ്കിൽ , വിദേശ യൂണിവേഴ്സിറ്റികളായ Coventry, Umea ,SPD എന്നിവ നോക്കാം. http://www.coventry.ac.uk, http://www.dh.umu.se/en/, https://www.scuoladesign.com എന്നിവ ബ്രൗസ് ചെയ്യുക. മലയാളികളായ അശോക് ജോർജ്- മുൻ വോൾവോ ഡിസൈൻ മാനേജർ, രാജേഷ് കുട്ടി -ബെന്റലി ഡിസൈൻ , ഷാഹിദ് - മോട്ടോർമൈൻഡ് ഡിസൈൻ എന്നിവരൊക്കെ ഇവിടെ പഠിച്ചതാണ്.
മുൻ നിര കോളേജുകൾ ലഭിച്ചില്ലെങ്കിൽ വിഷമിക്കേണ്ട. അതുപോലെ പ്രോഡക്റ്റ് ഡിസൈൻ ലഭിച്ചില്ലെങ്കിൽ, ഡിസൈനിലെ ഏതെങ്കിലും കോഴ്സ് ചെയ്താൽ ഉപരിപഠനം ട്രാൻസ്പോർട്ടേഷൻ ഡിസൈനിൽ ആക്കാൻ സഹായിക്കും .
പൂനെയിൽ ഉള്ള DSK ആണ് അടുത്ത നിരയിൽ ഈ കോഴ്സുകൾ നൽകുന്നത് . http://dskic.in/ സന്ദർശിക്കുക. ഇപ്പോൾ ഈ വർഷത്തെ അഡ്മിഷൻ നടക്കുന്നുണ്ട്.
DYP -DC, ആണ് അടുത്തത് . പേരെടുത്ത ഡിസൈനർ ആയ ദിലീപ് ചെബ്ബറിയ (DC ) ആണ് ഇതിന്റെ പ്രധാനി . http://dypdc.com/ സന്ദർശിക്കുക . ഇവിടെയും ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.
മേല്പറഞ്ഞ രണ്ടിടത്തും ബാച്ചിലർ, മാസ്റ്റർ കോഴ്‌സുകൾ ഉണ്ട്.
MIT ID ആണ് മറ്റൊരു സ്ഥാപനം. ഇതും പുണെയിലാണ്. http://mitid.edu.in/
MANTRA Academy ആണ് മറ്റൊന്ന്. ആറു മാസം മുതൽ ഒരു വർഷം വരെയുള്ള ഷോർട്ടീ കോഴ്സുകൾ ആണ് ഇവിടെ. ഇവിടുത്തെ പ്ലേസ്മെന്റ് വളരെ നല്ലതാണ്. http://www.mantraacademy.com/