ഫിഫ നിറങ്ങൾ അണിഞ്ഞു ടാറ്റാ Nexon

ഫിഫയോട് അനുബന്ധിച്ചു നടത്തുന്ന ഒരു റാലിക്കു വേണ്ടിയാണ് ടാറ്റായുടെ കുഞ്ഞൻ SUV ആയ Nexon നെ 6 രാജ്യങ്ങളുടെ ജേഴ്‌സി നിറങ്ങൾ അണിയിച്ചു ഇറക്കിയത്. മലയാളം മോട്ടോർസ് ആണ് പുതിയ Nexon നെ ഇങ്ങനെ റാപ് ചെയ്തത്. ഈ കാറുകൾ 14 ജില്ലകളും സഞ്ചരിച്ഛ് ആരാധകരെ ആവേശത്തിലാക്കി ഫൈനൽ ദിവസം കൊച്ചിയിലെത്തും . റഷ്യയുടെ ചുവപ്പ്, ബ്രസീലിന്റെ മഞ്ഞ, അർജന്റീനയുടെ നീല , ഇങ്ങനെ പോകുന്നു നിറങ്ങൾ

4 മീറ്ററിൽ താഴെയുള്ള സബ് കോംപാക്ട് SUV കളിൽ മൂന്നാം സ്ഥാനത്താണ് Nexon . 1.2 ലിറ്റർ ടർബോ പെട്രോളും, 1.5 ലിറ്റർ ഡീസലും ഉള്ള ഈ കാറിൽ, 6 സ്പീഡ് മാന്വൽ/AMT ഗിയർ ബോക്സ് ഉണ്ട് , 108 BHP പവറും 170 / 260 nm ടോർക്കും ഈ എൻജിനുകൾ നൽകും. ഡ്യൂവൽ ടോൺ നിറങ്ങളും, 16 ഇഞ്ച് വീൽ, OEM അക്‌സെസ്സറി, ഒപ്പം ന്യായമായ വിലയും Nexonഇൻറെ മാറ്റ് കൂട്ടുന്നു

ഈ കാറുകൾ ഉപയോഗിച്ച് ഇറക്കിയ വീഡിയോ പരസ്യത്തിൽ, വിവിധ സ്ഥലങ്ങളിൽ ആരാധകർ ഓൺലൈൻ ടാക്സി വിളിക്കുമ്പോൾ, അവരുടെ ടീമിന്റെ ജേഴ്‌സി ഡിസൈൻ ഉള്ള Nexon വന്നു അവരെ കയറ്റി കൊണ്ടുപോകുന്നതും, ആ ആരധകർ സന്തോഷിക്കുന്നതുമാണ് കാണിക്കുന്നത്

 

Chiefeditor

Eats, Breathes and Dreams Cars

Leave a Reply

Your email address will not be published. Required fields are marked *