TUV 300 ഉടമയോട് ഭാഗ്യ പരീക്ഷണം നടത്തരുത് എന്ന് ആനന്ദ് മഹിന്ദ്ര

മുംബൈയിൽ കനത്ത മഴയിലെ റോഡിലെ 4 അടി വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചതിന്റെ ഫോട്ടോ ടിറ്ററിൽ അയച്ചുകൊടുത്ത ആൾക്കാണ് ആനന്ദ് മഹീന്ദ്രയുടെ ഉപദേശം . നിങ്ങൾ സുരക്ഷിതനാണ് എന്നറിഞ്ഞതിൽ സന്തോഷം. ഇത്തരം ഭാഗ്യ പരീക്ഷണങ്ങൾ എപ്പോഴും നല്ലതല്ല. ഈ വാഹനം വെള്ളത്തിലും ഓടാൻ പരുവത്തിലല്ല നിർമിച്ചിരിക്കുന്നത് എന്നായിരുന്നു മറുപടി ട്വീറ്റ്.

മുംബൈയിലും മറ്റും ധാരാളം വാഹനങ്ങൾ വെള്ളം കയറി കേടു വന്നു സർവീസ് സെന്ററുകളിൽ കിടക്കുന്നു. പ്രത്യേക സർവീസുകളും ഇതിനായി നടത്തുന്നു. അതിനാൽ തന്നെ പ്രത്യേകം മുന്നറിയിപ്പുകളും നിർമാതാക്കൾ നൽകാറുണ്ട്. വാഹനത്തിന്റെ ബിസിനസ്സ് കൂട്ടാൻ ഉതകുന്ന ഒരു വാർത്തയെ വളരെ സമചിത്തതയോടെയാണ് ആനന്ദ് മഹീന്ദ്ര കൈകാര്യം ചെയ്തത്. ഒപ്പം തന്നെ ഫോള്ലോ ചെയ്യുന്ന 67 ലക്ഷത്തോളം പേർക്ക് നല്ല ഉപദേശവും

ഉയർന്ന എയർ ഇന്റയ്ക്ക് പൈപ്പ് ഉണ്ടായിരുന്നത് കാരണമാണ് TUV 300 മുന്നോട്ട് പോയത്.പക്ഷെ അങ്ങനെ ഉണ്ടെങ്കിൽ പോലും മറ്റു വാഹനങ്ങളുടെ ഓളം അടിച്ചു എൻജിനിൽ വെള്ളം കയറാം.

Chiefeditor

Eats, Breathes and Dreams Cars

Leave a Reply

Your email address will not be published. Required fields are marked *