മഹിന്ദ്രയുടെ സ്വന്തം കസ്റ്റം ഡിസൈൻ Thar Daybreak
ചെറുപ്പക്കാർ അടിപൊളിയായി പണ്ടേ നമ്മുടെ ‘ജീപ്പിനെ’ മോഡിഫൈ ചെയ്തിരുന്നു. ആദ്യം പുറമോടിയിലാണ് കൈവെച്ചതെങ്കിൽ പിന്നീട് ഓഫ്‌റോഡിന് വേണ്ടിയുള്ള കൈപ്പണികളായി. വൈകിയാണെങ്കിലും മഹീന്ദ്രയും അതിലേക്കിറങ്ങി ഹിറ്റ് മോഡലുകളായ ഥാർ, സ്കോർപിയോ, ബൊലേറോ എന്നിവയിലാണ് മഹിന്ദ്ര പരീക്ഷണം നടത്തിയത്. സാധാരണ കസ്റ്റമൈസ് ചെയ്ത വാഹനങ്ങൾ നിയമ പ്രേശ്നങ്ങൾ നേരിടുമെങ്കിൽ, ഫാക്ടറി കസ്റ്റമൈസ് ചെയ്തവയ്ക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല. പക്ഷെ ഡോണർ വാഹനത്തിന്റെ ഇരട്ടി വില വരുന്നുണ്ട് ഇവയ്ക്ക് .
Thar Daybreak.
ഇൻ ഹൗസ് ഡിസൈനിൽ ഏറ്റവും ഗാംഭീര്യ ഭംഗി Daybreakനു ആണ്. ഹോളിവുഡ് സിനിമകളിലെ വില്ലൻ വാഹനങ്ങളുടെ ലുക്ക്. വലിയ വീലുകളും, ബോണറ്റും ഒക്കെയായി നല്ല തലയെടുപ്പാണ്. 32 ഇഞ്ച് മാക്സിസ് ട്രെപഡോർ ആണ് ആരുടെയും കണ്ണിൽ ഉടക്കുക. സ്റ്റെപ്പിനി ടയർ ഉണ്ടെങ്കിൽ പുറകിലത്തെ കാഴ്ച മറഞ്ഞിരിക്കും. പുതിയ ഗ്രില്ല്, റീഡിസൈൻ ചെയ്ത വലിയ ബോണറ്റ്, വലിയ ഫെൻഡർ, വീൽ ആർച്ചുകൾ , പ്രൊജക്ടർ ഹെഡ് ലാംപ് അതിൽ വട്ടത്തിലുള്ള DRL , പുതിയ ബമ്പർ, ഹമ്മർഇന്റെ സാദൃശ്യം ഉള്ള പിൻ ഭാഗം, നല്ല ഹാർഡ് ടോപ്, കാറിലെ പോലെയുള്ള ഡോർ ഹിൻജുകൾ, ഉയർത്തിയ സസ്പെന്ഷൻ എന്നിവയാണ് പ്രധാന മോഡിഫിക്കേഷൻ. ഓഫ്‌റോഡിൽ ഇപ്പോൾ Daybreakനെ വെല്ലാൻ മറ്റൊന്നില്ല
ഉള്ളിൽ പ്രധാനമായ മാറ്റം Sparco റേസിങ് സീറ്റ് നൽകുന്ന യാത്ര സുഖമാണ്.
പുറംമോടിയിലുള്ള മാറ്റം മാത്രമായി DayBreak ഒതുങ്ങി. വലിയ ടയറുകളും, കൂടിയ സ്റ്റീൽ പാനലുകളും കാരണം തൂക്കം കൂടിയതിനാൽ റോഡ് പെർഫോമൻസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. 100 km സ്‌പീഡ് കടക്കാൻ നല്ല ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ബ്രേക്കിംഗ് ഡിസ്റ്റൻസ്, തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ കൂടിയിട്ടുണ്ട്. അതുപോലെ സസ്പെന്ഷന് ട്യൂണിങ് മെച്ചപ്പെടുത്താനുണ്ട്.
വേണ്ടിയിരുന്ന മാറ്റങ്ങൾ – വിൻഡ്ഷീൽഡിൽ ബീഡിങ് ഒഴിവാക്കാമായിരുന്നു. ടോർക്കും, പവറും അനുസൃതമായി വർധിപ്പിക്കുക.
ഓടിച്ചു പോകുമ്പോൾ മറ്റൊരു വാഹനത്തിനും കിട്ടാത്ത ശ്രദ്ധ ഇവനുണ്ടാകും. അതുപോലെ തന്നെയാണ് റോഡ് പ്രെസെൻസും. 10 ലക്ഷത്തിൽ അധികം രൂപയുടെ മോഡിഫിക്കേഷൻ നടത്തിയപ്പോൾ വാഹനത്തിന്റെ മൊത്ത വില 20 ലക്ഷത്തോളമാണ്. സോഫ്റ്റ് ടോപ് / ഓപ്പൺ ടോപ് ആണ് സ്റ്റാൻഡേർഡ് എങ്കിലും ഹാർഡ്ടോപ് ഇതിൽ അത്യാവശ്യമാണ്.
Daybreak- വാഹനം എടുത്ത് മോഡിഫൈ ചെയ്യാൻ സമയമില്ലാത്തവർക്കും, ഷോ റൂമിൽ നിന്ന് നേരെ ഓഫ്‌റോഡിങ് നടത്തേണ്ടവർക്കും മാത്രം –