Tata Sumoയുടെ പേരിൻറെ ചരിത്രം

ഒട്ടു മിക്കവരും സുമോ എന്ന ടാറ്റായുടെ പ്രഥമ MUVടെ പേര് ജപ്പാനിലെ സുമോ ഗുസ്തിക്കാരിൽ നിന്ന് കടമെടുത്തതാണെന്നാണ് വിചാരിക്കുന്നത്. കാരണം വാഹനത്തിന്റെ വലിപ്പവും ഡിസൈനും അവരെ അനുസ്മരിപ്പിക്കുന്നതാണ്.പക്ഷെ ചരിത്രം അതല്ല .

സുമന്ത് മോൾഗവോഖർ , ഈ പേര് അങ്ങനെ പറഞ്ഞാൽ ആർക്കും അത്ര പരിചിതമാവില്ല. ടാറ്റാ മോട്ടോഴ്സിലെ ഒരു കാലത്തെ ഉയർന്ന ഉദ്യോഗസ്ഥൻ.തൊണ്ണൂറുകളിൽ ഡീസൽ ട്രക്കിൽ നിന്ന് ഡീസൽ കാറുകളിലേക്കു നീങ്ങിയ കാലം.പതിവായി ഓഫീസിൽ നിന്ന് കഴിച്ചിരുന്ന സുമന്ത് ഉച്ചയൂണിന്റെ സമയത്തു എന്നും തന്റെ കാറുമായി പുറത്തു പോകും. ഉണ് സമയം കഴിയുന്നതിനു മുൻപ് തിരിച്ചും എത്തും. ഏതോ ഡീലർമാർ ഫൈവ് സ്റ്റാർ ഹോട്ടലിൽ എന്നും സൽകരിക്കുന്നു എന്ന് ഒരു ശ്രുതി പരന്നു. ഇതിന്റെ യാഥ്യാർഥ്യം അന്വേഷിച്ചു ചില സഹപ്രവർത്തകർ അടുത്ത ദിവസം അദ്ദേഹത്തിനെ പിന്തുടർന്നു. പോയ വഴിയിൽ അദ്ദേഹം ഹൈവെയിൽ കടന്നു. ധാരാളം ചരക്കു ലോറികൾ നിർത്തിയിട്ടിരുന്ന ഒരു ദാബയിൽ മറ്റു ഡ്രൈവര്മാര്ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു മടങ്ങി. അന്വേഷിച്ചിറങ്ങിയവർക്കു ആദ്യം കാര്യം പിടികിട്ടിയില്ല. പക്ഷെ സുമത്തിന് ടാറ്റായോടുള്ള ആത്മബന്ധം അറിഞ്ഞവർക്ക് കാര്യം മനസിലായി. യഥാർത്ഥ ഉപയോഗ്‌താക്കളോട് ടാറ്റാ ട്രക്കുകളുടെ ഗുണവും ദോഷവും ചോദിച്ചറിഞ്ഞു കുറുപ്പാക്കിയാണ് അദ്ദേഹം ഓഫീസിൽ തിരിച്ചെത്തിയിരുന്നത്. അങ്ങനെ ആണ് ഓരോ വാഹനത്തെയും മെച്ചപ്പെട്ടതാക്കിയത്.

 

ഈ ആത്മാർത്ഥതയ്ക്ക്, ടാറ്റ നൽകിയ ഉപഹാരം ചെറുതായിരുന്നില്ല. എക്കാലത്തെയും ഹിറ്റ് വാഹനത്തിൻറെ പേര് ഈ എൻജിനീയർക്കു നൽകി കൊണ്ടാണ്‌. അതെ നാം പരിചയിച്ച ടാറ്റാ സുമോ, പിന്നീട് ടാറ്റാ മോട്ടോർസ് എംഡി ആയ (സു)മന്ത് (മോ)ൾഗവോഖർ നിന്നുണ്ടായതാണ്. വിൽപ്പനയിലെ കുതിപ്പ് കൊണ്ട് നിർമ്മാണം അവസാനിപ്പിച്ചിട്ടും ഇന്ത്യക്കാരുടെ മനസ്സിൽ അത് എന്നും നിലനിൽക്കുന്ന ഒരു ബ്രാൻഡ് നെയിം ആയി മാറുകയും ചെയ്തു

Tata Sumo

Chiefeditor

Eats, Breathes and Dreams Cars

Leave a Reply

Your email address will not be published. Required fields are marked *